‘ ഇതാണ് കേരളത്തിന്റെ നാവികസേന’; ഫയർഫോഴ്സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികള്‍
ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് രണ്ടു ദിവസത്തിലധികമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് മൽസ്യത്തൊഴിലാളികൾ രക്ഷകരായി . ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് ഉപേക്ഷിച്ച ദൗത്യം മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു.
ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുന്നതിനിടയിലാണ് ജീവന് പോലും പണയം വച്ച് മത്സ്യത്തൊഴിലാളികള്‍ എത്തി ഏഴ് പേരെ രക്ഷിച്ചത് . കണ്ണൂരില്‍ നിന്നും ബോട്ടുമായിട്ടാണ് ഇവർ എത്തിയത് . അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്.