വയനാട് പുത്തുമലയിൽ സന്ദർശനം നടത്തി; ചിത്രങ്ങൾ പങ്കുവച്ച് രമേശ് ചെന്നിത്തല

“ഉരുൾപൊട്ടൽ സംഭവിച്ച വയനാട് പുത്തുമലയിൽ സന്ദർശനം നടത്തി. ഒരു മല പൂർണമായി ഇടിഞ്ഞു താഴ്ന്നു കുത്തിയൊഴുകിയ നിലയിലാണ് ഈ പ്രദേശം. മണ്ണിനടിയിൽ നിന്ന് ആളുകളെ രക്ഷിക്കുകയാണ് ആദ്യം വേണ്ടത്. മലവെള്ള പാച്ചിലിൽ ജനജീവിതത്തെ മുഴുവൻ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ്. മലയുടെ അപ്പുറം മൂന്ന് വാർഡിൽ ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. അവിടെ ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങളോ ഗ്യാസോ ഒന്നും കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇക്കാര്യം സബ് കലക്ടറോട് പറഞ്ഞപ്പോൾ ഇതെല്ലാം പരിഹരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്. ഇപ്പോൾ ഇക്കാര്യം വിശദമായി സംസാരിക്കാനുള്ള സമയമല്ല, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ഒരുമിച്ചു നിൽക്കാം.” – രമേശ് ചെന്നിത്തല ഫേസ് ബുക്കിൽ അറിയിച്ചു.

Leave A Reply