നോർക്ക പുനരധിവാസ പദ്ധതി: ഫീൽഡ് ക്യാമ്പ് മാറ്റി വച്ചു

തിരുവനതപുരം : പ്രവാസി പുനരധിവാസ പദ്ധതിയിൻ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ ആഭിമുഖത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെയും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10ന് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് മാറ്റി വച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Leave A Reply