ഹോളിവുഡ് ചിത്രം റാംബോ സെപ്റ്റംബർ 20-ന് പ്രദർശനത്തിന് എത്തും

റിലീസിനൊരുങ്ങി ഹോളിവുഡ് ചിത്രം റാംബോ. റാംബോ ഫ്രാഞ്ചയിസിലെ അഞ്ചാമത്തെ ഭാഗമായി ആയി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രേത്യേകത സിൽവസ്റ്റെർ സ്റ്റാലോൺ തന്നെ ആണ്. ചിത്രം ഈ വർഷം സെപ്റ്റംബർ 21 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. അഡ്രിയാൻ ഗ്രൻബെർഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  റാംബോയുടെ (2008) തുടർച്ചയും റാംബോ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെ ഭാഗവുമായ ചിത്രത്തിൽ വേഗ, സെർജിയോ പെരിസ്-മെൻ‌ചെറ്റ, അഡ്രിയാന ബരാസ, യെവെറ്റ് മോൺ‌റിയൽ, ജെനി കിം, ജോക്വിൻ കോസോ, ഓസ്കാർ ജൈനഡ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ, മെക്സിക്കൻ മാഫിയ തട്ടിക്കൊണ്ടുപോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ മെക്സിക്കോയിലേക്ക് പോകുന്നതാണ് പ്രമേയം.

Leave A Reply