അക്ഷര ഹാസൻ നായികയാകുന്ന പുതിയ വെബ്സീരിസ് ഫിംഗർടിപ്‌സ്

കടാരം കൊണ്ടാൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ശേഷം   പുതിയ വെബ് സീരിസിൽ നായികയായി എത്തുകയാണ് അക്ഷര ഹാസൻ.  ഫിംഗർടിപ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസിൽ ആണ് അക്ഷര നായികയായി എത്തുന്നത്. സീരീസ് ഓഗസ്റ്റ് 21-ന് റിലീസ് ചെയ്യും. വിക്രം ചിത്രം കടാരം കൊണ്ടാനിൽ മികച്ച അഭിനയമാണ് അക്ഷര കാഴ്ചവെച്ചത്.

മൊബൈൽ ഫോൺ എങ്ങനെ നമ്മുടെ ജീവിതം മാറ്റിമറിക്കും എന്നാണ് ഫിംഗർടിപ്‌സ് പറയുന്നത്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഈ സീരീസ് ശിവകർ ആണ് സംവിധാനം ചെയ്യുന്നത്. അശ്വിൻ കുമാർ, സുനൈനാ, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.വിഷ്‌ണു വർദ്ധൻ ആണ് സീരീസ് നിർമിക്കുന്നത്.

Leave A Reply