രക്ത സാക്ഷ്യത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജിജോയ് രാജഗോപാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രക്ത സാക്ഷ്യം.  ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മതവും രാഷ്‌ടീയവും ഒരു സാധാരണക്കാരനെ എങ്ങനെ അപകടത്തിൽപ്പെടുത്തുന്നു എന്നാണ് ചിത്രം പറയുന്നത്.വളരെ വലിയ ഒരു പ്രശ്‌നം നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് കാണിച്ചുതരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജുലാല്‍ ആണ്. ഒട്ടേറെ പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും.

ഹിന്ദുവായ ഒരു യുവാവ് മതവും, രാഷ്ട്രീയ കോലാഹലങ്ങളും കാരണം മുസൽമാൻ ആകേണ്ടി വരുന്നതും അയാൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നവുമാണ് ചിത്രം പറയുന്നത്. ദിവ്യ ഗോപിനാഥ്, ദേവി അജിത്ത്, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബാബു ചൊവ്വല്ലൂര്‍ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply