സംസ്ഥാനത്ത് അറുപത്താറായിരം പേർ ക്യാമ്പുകളിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് അറുപത്താറായിരം പേർ ക്യാമ്പുകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . അതി തീവ്രമഴയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മലപ്പുറം നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും വലിയ ഉരുൾപൊട്ടലുകളുണ്ടായി. കവളപ്പാറയിൽ 3 പേരുടേയും വയനാട്ടിൽ 9 പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കവളപ്പാറയിൽ നാൽപ്പതോളം പേർ മണ്ണിനടിയിൽ പെട്ടതായി ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറീസയിൽ ആളപായം കുറച്ചത് മാറ്റിപ്പാർപ്പിക്കൽ ആണ്.അതേ മാർഗം സ്വീകരിക്കും.ഇടുക്കിയിലും,മലപ്പുറത്തും ആർമി മദ്രാസ് രെജിമെന്റിന്റെ സഹായം തേടിയിട്ടുണ്ട് .12 NDR F സേനയെ വിന്യസിച്ചു. മലപ്പുറം – 2 വയനാട് – 3 പത്തനംതിട്ട – 1 തൃശൂർ – 1 കോഴിക്കോട് – 1 ഇടുക്കി – 1 വീതം വിന്യസിച്ചു.ഭോപ്പാലിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് സംഘം ഉടൻ എത്തും.

അവധിയുള്ള ദിനമായാലും അവധിയിലുള്ളവരുമായ ഉദ്യോഗസ്ഥർ ജോലിയിൽ വ്യാപൃതരാകണം.സംസ്ഥാനത്ത് 738 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട് .3 മണി വരെ 28 പേർ മരിച്ചു. 7 പേരെ കാണാതായി. 27 പേർക്ക് പരിക്കേറ്റു.മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .3 ദിവസം കൂടി റെഡ് അലർട്ട് ഓറഞ്ച് അലർട്ട് തുടരും.

Leave A Reply