പ്രഭാസ് ചിത്രം സാഹോയുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും. ആക്ഷൻ ത്രില്ലർ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു ചിത്രം ഇപ്പോൾ ഓഗസ്റ്റ് മുപ്പത്തിലേക്ക് മാറ്റി. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധയാണ് നായിക.

അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോർ, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  ചിത്രം നിർമിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ്. ജിബ്രാൻ ആണ് ചിത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്‌കോർ ഒരുക്കിയിരിക്കുന്നത്.

Leave A Reply