ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസ് : ഹൈക്കോടതി

കൊച്ചി : ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി . പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലേന്നും കോടതി വിമർശിച്ചു. ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും വാദം. എന്നാൽ ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല. കേസ് വെളളിയാഴ്ചത്തേക്ക് മാറ്റി.

രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave A Reply