സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മർദനം, പിന്നിൽ കൊട്ടേഷൻ സംഘം

കൊച്ചി : യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത് കൊട്ടേഷൻ സംഘമെന്ന് സംശയം . ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് ഇന്നലെ പുലർച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു.
നിഷാദ് നായകനായി സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന പുതിയ സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.

Leave A Reply