വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശൂർ : യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി.  മുഖം മൂടി ധരിച്ചെത്തിയ  സംഘം ആണ് സംവിധായകനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഇന്ന് പുലർച്ചെ തൃശൂർ പാവറട്ടിയിൽ ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദിനെ ആണ് തട്ടികൊണ്ടുപോയത്.  വിപ്ലവം ജയിക്കാനുള്ളതാണ്  എന്ന സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് നിഷാദ്.

അക്രമികൾ തട്ടിക്കൊണ്ടുപോകുന്നതിനിടെ  നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ  തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിഷാദിൻറെ ചിത്രത്തിൻറെ മുൻ നിർമ്മാതാവ് സി ആർ  രണ ദേവിനെയാണ് സംശയമെന്ന് നിഷാദിന്റെ ഭാര്യ പറഞ്ഞു. സി ആർ  രണ ദേവിനെ കേന്ദ്രീകരിച്ച് പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് ഒന്നിനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂര്‍ സിനിമയാണ് “വിപ്ലവം ജയിക്കാനുള്ളതാണ്”.  ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഷൂട്ട് ചെയ്തത് സിംഗിള്‍ ഷോട്ടില്‍ ആണ്. നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ടീം വട്ടം പ്രൊഡക്ഷൻസ്  ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനും നിഷാദ് തന്നെയാണ്.

Leave A Reply