‘പട്ടാഭിരാമൻ’ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’. ചിത്രത്തിലെ ഭദ്ര വെങ്കിടേഷിന്റെ ക്യാരക്ടർ പോസ്റ്റർ ആണ്  പുറത്തിറങ്ങിയത്. തങ്കം  എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കണ്ണന്‍ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിയ ആണ് ചിത്രത്തിലെ നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. രവിചന്ദ്രന്‍, രഞ്ജിത്, കൈതപ്രം, മുരുകന്‍ കാട്ടാക്കട, ബാദുഷ, സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ്‌ അണിയറ പ്രവര്‍ത്തകര്‍.

Leave A Reply