പ്രധാനമന്ത്രിയുടെ അംഗരക്ഷകനായി അവൻ എത്തുന്നു; ‘കാപ്പാൻ’ സെപ്റ്റംബർ 20 മുതൽ ലോകമെമ്പാടും

ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ. മോഹൻലാലും സൂര്യയും ആദ്യമായി  ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം  സെപ്റ്റംബർ 20 മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് മാറ്റുകയായിരുന്നു. പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രം ‘സഹോ’ ഓഗസ്റ്റ് 30 നാണ് തിയേറ്ററിലെത്തുന്നത് ഇതേ തുടർന്നാണ് സൂര്യ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

കെ.വി. ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിൽ ആര്യ, ബോമൻ ഇറാനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ സയ്യഷയാണ് നായിക.

Leave A Reply