ബോളിവുഡ് ചിത്രം ബാട്‌ല ഹൗസ് ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തും

ജോൺ എബ്രഹാം നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബാട്‌ല ഹൌസ്. ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ അഡ്വാനി ആണ്. 2008-ൽ നടന്ന ഓപ്പറേഷൻ ബാട്‌ല ഹൗസിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഞ്ജീവ് കുമാർ യാദവ് എന്ന പോലീസ് ഓഫീസർ ആയിട്ടാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. ഇന്ത്യൻ മുജാഹിദീൻ ടെററിസ്റ്റുകളുമായി നടത്തിയ അറ്റാക്കിന്റെ കഥയാണ് ചിത്രം പറയുന്നത്.

മൃണാൾ താക്കൂർ, രവി കിഷൻ, മനീഷ് ചൗധരി, പ്രകാശ് രാജ്, സോനം അറോറ, സാഹിദൂർ റഹ്മാൻ, ക്രാന്തി പ്രകാശ്, അലോക് പാണ്ഡെ, ഫൈസാൻ ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഭൂഷൺ കുമാർ, കൃഷൻ കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി, ജോൺ അബ്രഹാം, സന്ദീപ് ലെയ്‌സെൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 15-ന് ചിത്രം പ്രദർശനത്തിന് എത്തും.

Leave A Reply