സോറിയാസിസ് വരാതെ ശ്രദ്ധിക്കാം

ത്വക്ക് രോഗങ്ങൾ എപ്പോളും മനുഷ്യന്റെ പേടി സ്വപ്നമാണ്.ഇപ്പോൾ വളരെ സാധാരണമായി കണ്ടു വരുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്.മാറാരോഗത്തിന്റെ പട്ടികയിൽ ആധുനിക വൈദ്യശാസ്ത്രം സോറിയാസിസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ സോറിയാസിസ് വരാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല.സാധാരണക്കാരിൽ വിപരീതമായി ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നതാണ് സോറിയാസിസിസ് കാരണ൦.കോശങ്ങൾ ഒത്തു ചേർന്ന് പാളികളായി വെള്ള നിറത്തിലുള്ള ചെതുമ്പലുപോലെ ഇളകി വരുന്നതാണ് ബാഹ്യ ലക്ഷണം.രോഗബാധിത പ്രദേശത്ത് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നു.

സോറിയാസിസ് ശരീരത്തിന്റെ പലഭാഗത്തും ബാധിക്കാം.നഖത്തെ മാത്രം ബാധിക്കുന്നവ,തതലയിൽ കാണുന്നവ,സന്ധികളിൽ മാത്രം ബാധിക്കുന്നവ,കൈകാലടിയിൽ മാത്രം ബാധിക്കുന്നവയുമുണ്ട്.രോഗാണു ബാധകൾ,ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ,മരുന്നുകളുടെ അലർജി എന്നിവ കൊണ്ടും രോഗം ഉണ്ടാകാം.എന്നാൽ സോറിയാസിസ് ഒരു പരിധി വരെ വരാതെ സൂക്ഷിക്കാം.ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക,സോപ്പിന്റെ ഉപയോഗം കുറയ്ക്കുക,മദ്യവും പുകവലിയും ഒഴിവാക്കുക.അതുപോലെ മാംസവും പാലുൽപ്പന്നങ്ങളും അസുഖം വർധിപ്പിക്കാനിടയുണ്ട്.എന്നാൽ ഈ രോഗം ബാധിച്ചാൽ പൂർണമായും മാറ്റാനാവില്ല ചികിത്സയിലൂടെ രോഗം കുറയ്ക്കാനെ കഴിയൂ.എന്നാൽ ഹോമിയോപ്പതിയുടെ ഈ രോഗം മാറ്റുന്നുണ്ട്.

Leave A Reply