നികുതിവെട്ടിപ്പ് കേസ്; നടന്‍ വിശാലിന് അറസ്റ്റ് വാറണ്ട്

ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ തമിഴ് നടന്‍ വിശാലിന് അറസ്റ്റ് വാറണ്ട്. വിശാലിന്‍റെ പേരിലുള്ള നിര്‍മ്മാണ കമ്പിനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോ കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അഞ്ചു വര്‍ഷത്തോളമായി നിര്‍മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതിയിനത്തില്‍ നടന്‍ പണം പിടിച്ചെങ്കിലും അത് സര്‍ക്കാലേക്ക് അടച്ചിരുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട് 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജൂലൈ 24നായിരുന്നു കേസില്‍ വിശാല്‍ ഹാജരാകേണ്ടിയിരുന്നത്.

വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റി. നിലവില്‍ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്‍റാണ് വിശാല്‍

Leave A Reply