ഷീ​ലാ ദീ​ക്ഷി​തി​ന്‍റെ നി​ര്യാണം; പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഷ്ട്ര​പ​തി​യും അ​നു​ശോ​ചി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഷീ​ല ദീ​ക്ഷി​തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഷീലയെ പ്രവേശിപ്പിച്ചത്. വൈകിട്ട് 3.55 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​രു​ടെ ഭ​ര​ണ കാ​ല​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.
ഡ​ൽ​ഹി​യു​ടെ വി​ക​സ​ന​ത്തി​ന്‌ നി​ർ​ണാ​യ​ക സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​യെ​യാ​യ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക​ളു​ടെ മ​ര​ണ വാ​ര്‍​ത്ത ത​ന്നെ ത​ക​ര്‍​ത്തെ​ന്നും വ്യ​ക്തി​പ​ര​മാ​യി താ​ന്‍ വ​ള​രെ അ​ടു​പ്പം സൂ​ക്ഷി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് ഷീ​ല ദീ​ക്ഷി​തെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. ഷീ​ല ദീ​ക്ഷി​ത് ഡ​ൽ​ഹി​ക്കും രാ​ജ്യ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മെ​ന്ന് പ്രി​യ​ങ്ക​യും പ​റ​ഞ്ഞു.

 

Leave A Reply