പട്ടാഭിരാമൻ: ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം  റിലീസ് ചെയ്തു. “ഉണ്ണിഗണപതിയെ ” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് പുറത്തിറങ്ങിയത്.  കൈതപ്രം എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്.ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്.

ചിത്രം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, കൈതപ്രം , മുരുകൻ കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേൽ, ഹരി തിരുമല തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ . മിയ ആണ് ചിത്രത്തിലെ നായിക.

Leave A Reply