പേരാമ്പ്ര ഗവ ഐ.ടി.ഐ പ്രവേശനം

പേരാമ്പ്ര ഗവ ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും, ടി.സി, പ്രവേശന ഫീസ് എന്നിവ സഹിതം തിയതി, കാറ്റഗറി, ഇന്റക്‌സ് മാര്‍ക്ക് ക്രമത്തില്‍ രാവിലെ 9 മണിക്ക് ഐ.ടി.ഐയില്‍ എത്തിക്കണം. ജൂലൈ 19 ന് വനിതകള്‍, ഓര്‍ഫന്‍, ജുവനൈല്‍ ഹോം, ഭിന്നശേഷി വിഭാഗം അപേക്ഷകരും ജൂലൈ 20 ന് 230 ന് മുകളില്‍ ഇന്റക്‌സ് മാര്‍ക്കുള്ള ഓപ്പണ്‍ കാറ്റഗറി, എസ്.സി, ഈഴവ, മുസ്ലിം, മറ്റ് പിന്നാക്ക വിഭാഗം, ടി.എച്ച്.എസ് വിഭാഗങ്ങള്‍, 200 ന് മുകളില്‍ ഇന്റക്‌സ് മാര്‍ക്കുള്ള ലത്തീന്‍ കത്തോലിക്ക, 180 ന് മുകളില്‍ മാര്‍ക്കുളള പട്ടിക വര്‍ഗ വിഭാഗം, ജവാന്‍ കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരുമാണ് ഹാജരാകേണ്ടത്. ഫോണ്‍: 9447537993.

Leave A Reply