വിക്രം ചിത്രം കടാരം കൊണ്ടാൻ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാൻ’. രാജേഷ്‌ എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്‌ കമലഹാസൻ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. ജിബ്രാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലെന, അബി ഹാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 19-ന് പ്രദർശനത്തിന് എത്തും.

Leave A Reply