മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അപകടം

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. രണ്ട് പേര്‍ കൊല്ലപ്പെട്ടതായും നാൽപതോളം പേര്‍ തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 11.40 നാണ് കെട്ടിടം തകര്‍ന്നുവീണത്.ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ദുരന്ത നിവാരണ സേന അംഗങ്ങളും മുംബൈ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലെവല്‍ 2 അപകടമായാണ് അധികൃതര്‍ ഇതിനെ കണക്കാക്കിയിരിക്കുന്നത്.

Leave A Reply