ആന്ധ്രപ്രദേശിൽ സ്ത്രീയുള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍

അനന്തപുര്‍: ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പൂജാരി ശിവരാമണി റെഡ്ഡി (70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ (75), സത്യലക്ഷ്മിയമ്മ (70) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങുന്നത് . മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തംതളിച്ചതാകാമെന്നാണ് പോലീസ് ഭാഷ്യം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply