ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ പി. ​​രാ​​ജ​​ഗോ​​പാ​​ൽ അത്യാസന്ന നിലയിൽ

ചെ​​ന്നൈ: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെട്ട് ജയിലിലായ ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ പി. ​​രാ​​ജ​​ഗോ​​പാ​​ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ഹൃദായാഘാതത്തെ തുടർന്നാണ് രാജഗോപാലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്.

സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്നാണ് രാജഗോപാലും കൂട്ടുപ്രതി ജനാർധനനും ചെ​​ന്നൈ നാ​​ലാ​ം​ അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ്​ കോ​​ട​​തി​​യി​​ൽ കഴിഞ്ഞ ദിവസം കീ​ഴ​ട​ങ്ങി​യത്. ആ​​രോ​​ഗ്യ​​പ്ര​​ശ്​​​ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ജ​​യി​​ൽ​​ശി​​ക്ഷ ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​തി​​ന്​ സാ​​വ​​കാ​​ശം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​ന്ന രാജഗോപാലിന്‍റെ ​അ​പേ​ക്ഷ സു​​പ്രീം​​കോ​​ട​​തി ത​ള്ളി​യിരുന്നു. തുടർന്നാണ്​ രാ​​ജ​​ഗോ​​പാ​​ൽ കീ​ഴ​ട​ങ്ങിയത്.

Leave A Reply