കൈമനം പോളിടെക്‌നിക് കോളേജിൽ ലക്ചറർ, ഇൻസ്ട്രക്ടർ താത്കാലിക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ കൊമേഴ്‌സിയൽ പ്രാക്ടീസ് വിഭാഗത്തിൽ ലക്ചറർ ഇൻ കോമേഴ്‌സ്, ഇൻസ്ട്രക്ടർ ഇൻ കോമേഴ്‌സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോമേഴ്‌സ് ലക്ചറർക്ക്  ഒന്നാം ക്ലാസോടെ റഗുലർ എം.കോം, ഇൻസ്ട്രക്ടർക്ക് ഒന്നാം ക്ലാസോടെ റഗുലർ ബി.കോം. കൊമേഴ്‌സിയൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിൽ ഒന്നാംക്ലാസോടെ ബി.ടെക് ബിരുദമാണ് ഗസ്റ്റ് ലക്ചറർക്കുള്ള യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

Leave A Reply