വിജ്ഞാന്‍വാടിയുടെ മേല്‍നോട്ടത്തിനായി കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു 

കോഴിക്കോട്  ജില്ലയില്‍  തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ കോളനിയില്‍ പട്ടികജാതി വികസന  വകുപ്പിന്  കീഴിലെ   വിജ്ഞാന്‍വാടിയുടെ മേല്‍നോട്ടത്തിനായി കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരായിരിക്കണം. (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ). പ്രായപരിധി 18-നും 40-നും മധ്യേ. പ്രവൃത്തി സമയം  എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയായിരിക്കും. (വെള്ളിയാഴ്ച ഒഴികെ). അവധി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ. നിയമനം   ലഭിക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. പറപ്പാറ കോളനിയിലുള്ളവര്‍ക്ക് മുന്‍ഗണന.

താല്പര്യമുളളവര്‍ അപേക്ഷ ജാതി തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം ജൂലൈ 24 ന്  രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.  അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379.

Leave A Reply