ഈ വർഷം 72 രാജ്യങ്ങളിൽ നിന്നുള്ള 1300 പൗരന്മാർക്ക് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ്ജ് ചെയ്യുവാൻ അവസരം

റിയാദ്: ഈ വർഷം 72 രാജ്യങ്ങളിൽ നിന്നുള്ള 1300 പൗരന്മാർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ്ജ് ചെയ്യുവാൻ അവസരം ലഭിച്ചതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.
എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ആതിഥേയത്വം സ്വീകരിക്കുവാൻ തീർത്ഥാടകർ എത്തും \. ഈ വർഷം വരെയുള്ള കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 52,747 പേർക്ക് സൗദി ഭരണാധികാരിയുടെ ആതിഥേയത്വത്തിൽ ഹജ്ജ് നിർവ്വഹിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Leave A Reply