നദിയിലെ ഒഴുക്കില്‍പ്പെട്ട 14കാരിയെ സാഹസികമായി രക്ഷപ്പെടുത്തി സി.ആര്‍.പി.എഫ് ജവാന്മാര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട 14 വയസുള്ള പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി സി.ആര്‍.പി.എഫ് ജവാന്മാര്‍. പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട കാര്യം ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നദിയിലൂടെ ഒഴുകിനീങ്ങിയ പെണ്‍കുട്ടിയുടെ അടുത്തേക്ക് ജവാന്മാര്‍ ഓടിയെത്തി. രണ്ട് ജവാന്മാര്‍ നദിയിലേക്ക് എടുത്തുചാടി. ഒരാള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.  പിന്നീട്  രണ്ട് ജവാന്മാര്‍ ചേര്‍ന്ന്‍  ശക്തമായ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും മറ്റ് ജവാന്മാര്‍   കൈകള്‍ കോര്‍ത്തുപിടിച്ച് പെണ്‍കുട്ടിയേയും ജവാന്മാരെയും കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

 

Leave A Reply