ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റിൽ തിന്നു തീർത്ത് സമ്മാനം 10000 പോക്കറ്റിലാക്കി യുവാവ്‌!

തീറ്റമല്‍സരം പലതുണ്ടെങ്കിലും കുറഞ്ഞസമയത്തിനുളളില്‍ ബിരിയാണി തിന്നുന്നവരെ കണ്ടെത്താന്‍ പാലക്കാട്ടൊരു മല്‍സരം നടന്നു. തീറ്റക്കാരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളെടുത്തു മല്‍സരം പൂര്‍ത്തിയാക്കാന്‍. ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റില്‍ തിന്നു തീര്‍ത്ത യുവാവിനായിരുന്നു സമ്മാനം. പാലക്കാട്ടു നടന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളായിട്ടാണ് മല്‍സരം പൂര്‍ത്തിയായത്. 350 പേർ പങ്കെടുത്ത മത്സരത്തിൽ ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റില്‍ അകത്താക്കിയ കൊണ്ട് പാറ സ്വദേശി ആദർശാണ് ഒന്നാം സമ്മാനം അടിച്ചെടുത്തത്‌.

ഉദ്ഘാടകന്‍ വിസില്‍ മുഴക്കിയതോടെ ചൂടേറിയ ബിരിയാണി തീറ്റമല്‍സരവും മുറുകി. ഒന്നുരുട്ടിപ്പിടിക്കാനൊന്നും സമയമില്ല. വിഴുങ്ങി വെളളം കുടിക്കുകയായിരുന്നു മിക്കവരും. ഒരു മിനിറ്റ് 36 സെക്കന്റ് കൊണ്ട് പാറ സ്വദേശി ആദർശ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം നേടിയ യാക്കര സ്വദേശി വിനോദ് ഒരു മിനിറ്റ് 56 സെക്കന്റ് കൊണ്ട് ബിരിയാണി തിന്നു. ജന്മനാ കാഴ്ച കുറവുളള വിനോദിന്റെ വിജയമാണ് വേറിട്ടതായത്.

ഒന്നാം സമ്മാനം അടിച്ചെടുക്കണം എന്ന ഉദ്ദേശത്തോടെ ബിരിയാണിയുടെ രസവും രുചിയും ആസ്വദിക്കാൻ സമയമില്ലാതെ വിഴുങ്ങി വെളളം കുടിക്കുകയായിരുന്നു എല്ലാവരും. ഗ്രീൻവാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായി സംഘടിപ്പിച്ച മല്‍സരത്തില്‍ ഒൻപതു വയസുകാരി മുതൽ വിവിധ പ്രായത്തിലുള്ള 350 പേര്‍ പങ്കെടുത്തു. തീറ്റ മത്സരം ആസ്വദിക്കാനും നിരവധിപേരെത്തിയിരുന്നു.

Leave A Reply