യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പി​ലി​ട്ട് മർദിച്ച് റോഡിൽ ഉപേക്ഷിച്ചതായി പരാതി  

വെ​ഞ്ഞാ​റ​മൂ​ട്: സംസ്ഥാനത്ത് വീണ്ടും പോലീസ് മർദ്ദനം. യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പി​ലി​ട്ട് മ​ർ​ദി​ച്ച് ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ൽ മു​ള​ക് പൊ​ടി വി​ത​റി​യ​ശേ​ഷം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട്ട് വെച്ചായിരുന്നു സംഭവം. ക​ല്ലു​വാ​തു​ക്ക​ൽ മു​രി​ങ്ങൂ​ർ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (44) ആണ് മ​ർ​ദ​ന​മേ​റ്റ​ത്.

മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി എ​ന്ന് ആ​രോ​പി​ച്ച് വ​ട്ട​പ്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റി​യ ബാ​ല​കൃ​ഷ്ണ​നെ ലാ​ത്തി ഉ​പ​യോ​ഗി​ച്ച് കൈ​യി​ലും കാ​ലി​ലും മ​ർ​ദി​ക്കു​ക​യും, ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ൽ മു​ള​ക് പൊ​ടി വി​ത​റു​ക​യും ചെ​യ്ത ശേ​ഷം ക​ണ​ക്കോ​ട് വ​ള​വി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പരാതിയിൽ പറയുന്നു.​മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യ​രി​കി​ൽ കി​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​ർ ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ കൈ​യി​ലും കാ​ലി​ലും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ മു​ള​ക് പൊ​ടി വി​ത​റി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞു.

Leave A Reply