നെട്ടയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; പ്രതിഷേധവുമായി നാട്ടുകാർ 

നെടുമങ്ങാട്: വാട്ടർഅതോറിറ്റി ഓഫീസിന് അടുത്തായി നെട്ടയിൽ ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.നെട്ട വാളിക്കോട് റോഡിലെ ക്ഷേത്രത്തിനുമുന്നിലാണ് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. നിരവധിതവണ വാട്ടർഅതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും ഇങ്ങോട്ടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലന്ന് സമീപവാസികൾ ആരോപിക്കുന്നു.

കുടിവെള്ളക്ഷാമം ഏറെ അനുഭവപ്പെടുന്ന പ്രദേശമാണ് ഹൗസിങ് ബോർഡ് കോളനിയും പരിസരപ്രദേശങ്ങളും. രണ്ടു വർഷത്തിനിടെ ഇരുപതിലധികം തവണയാണ് ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴായത്. പൊട്ടലിന്റെ അടിസ്ഥാനകാരണം കണ്ടെത്താനും പരിഹരിക്കാനും കഴിയാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. അധികൃതർ നടപടിയെടുക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

 

Leave A Reply