ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വുശിക്ഷ

പാ​ലാ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാണ് പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച് പാ​ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ക​മ​നീ​സ് വി​ധി പ്ര​സ്താ​വി​ച്ചു.

രാ​മ​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ക​ല്ലു​കീ​റ​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന രാ​മ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്ത് ത​മി​ഴി​നാ​ട് സ്വ​ദേ​ശി കാ​ളി​രാ​ജാ​ണ് പ്ര​തി. 2016 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പ്ര​തി മ​ര​ക്കൊ​ന്പ് ഉ​പ​യോ​ഗി​ച്ച് രാ​മ​റി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മ​ധു​ര​യി​ൽ നി​ന്നാ​ണ് രാ​മ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി.​ജി. വേ​ണു​ഗോ​പാ​ൽ ഹാ​ജ​രാ​യി.

Leave A Reply