രാജ്യത്തെ വാഹന വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: രാജ്യത്തെ വാഹന വിപണിയില്‍ വന്‍ ഇടിവ്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ വില്പനയില്‍ 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 

2008-09 കാലഘട്ടത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്. 17 ശതമാനമായിരുന്നു അന്ന് വില്പന ഇടിഞ്ഞത്.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയാണെന്നാണ് വിവരം. നിര്‍മാതാക്കളെല്ലാം ഉല്‍പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്.

പല ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് രാജന്‍ വധേര വ്യക്തമാക്കി.

മണ്‍സൂണ്‍ സംബന്ധിച്ച ആശങ്കകളും ബിഎസ് 6 നിബന്ധനകളുമെല്ലാം വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Leave A Reply