ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു

ചിപ്പ് അധിഷ്ഠിത കാര്‍ഡുകളിലേക്ക് മാറിയതോടെ മാര്‍ച്ച്-മെയ് കാലയളവില്‍ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു.

10 കോടി കാര്‍ഡുകളുടെ കുറവാണ് ഇക്കാലയളവില്‍ സംഭവിച്ചത്. അതേസമയം, ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. ക്രെഡിറ്റ് കാര്‍ഡുകള്‍ 10 ലക്ഷം വര്‍ധിച്ച് അഞ്ച് കോടിയായി. ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തത് എച്ച്.ഡി.എഫ്.സി. ബാങ്കാണ്. രണ്ടാം സ്ഥാനത്ത് എസ്.ബി.ഐ.യും മൂന്നാം സ്ഥാനത്ത് ആക്‌സിസ് ബാങ്കുമാണ്.

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ വര്‍ധവുണ്ടായി. മെയ് മാസത്തില്‍ കെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം മൂന്ന് ശതമാനവും ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം 0.04 ശതമാനവും വര്‍ധിച്ചു.

Leave A Reply