മധ്യപ്രദേശില്‍ 46 പൊലീസ് നായകള്‍ക്ക് സ്ഥലംമാറ്റം; ‘ട്രാന്‍സ്ഫര്‍ റാക്കറ്റെ’ന്ന് ബി ജെ പി

ഭോപ്പാല്‍: മധ്യപ്രദേശില്‍ 46 പോലീസ് നായകളേയും അവയുടെ മേല്‍നോട്ടക്കാരേയും സ്ഥലം മാറ്റിയ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കമല്‍നാഥിന്റെ ട്രാന്‍സ്ഫര്‍ കച്ചവടത്തില്‍ നായകളെ പോലും വെറുതെ വിടുന്നില്ലെന്ന് ബിജെപി ആരോപിച്ചു. കമല്‍നാഥിന്റെ ഭോപ്പാല്‍, സത്ന, ഹൊഷന്‍ഗാബാദ് എന്നിവിടങ്ങളിലുള്ള വസതികളിലെ നായകളും സ്ഥലം മാറ്റം നേടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാന്‍സ്ഫറുകള്‍ നടത്തിയതെന്നാണ് മധ്യപ്രദേശ് പോലീസ് വിശദീകരിക്കുന്നത്.  ഇതാദ്യമായാണ് ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച് സ്ഥലം മാറ്റുന്നത്. മധ്യപ്രദേശില്‍ മൂന്ന് വര്‍ഷം മുമ്പ് ബിജെപി സര്‍ക്കാരും സമാനമായ ട്രാന്‍സ്ഫറുകള്‍ നടത്തിയിരുന്നു.

കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ ബിജെപി അപലപിച്ചു. ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്.

 

Leave A Reply