ബാങ്ക് നോട്ടുകൾ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പോലീസ് തകർത്തു

ദുബായ് : ബാങ്ക് നോട്ടുകൾ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പൊലീസ് കണ്ടെത്തി. ആദ്യമായാണ് ബാങ്ക് നോട്ടുകളിൽ ലഹരി മരുന്ന് കടത്ത് ശ്രമം നടക്കുന്നത്. 100 ദിർഹമിന്റെ കറൻസികളാണ് ഇതിനായി പ്രതികൾ ഉപയോഗിച്ചത്. ചെറുതരികളായ ലഹരിമരുന്ന് കറൻസികളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. പ്രതികളിലൊരാൾ മറ്റേയാൾക്ക് ഈ കറൻസികൾ നൽകാൻ ശ്രമിക്കുമ്പോൾ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റ‍ഡിയിലെടുക്കുകയും നോട്ടുകൾ പരിശോധിക്കുകയും ചെയ്തപ്പോള്‍ ലഹരി ചേർത്ത നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു.

Leave A Reply