സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ മിഷനിലെ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. എൻ.ഒ.സി ലഭിച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും അപേക്ഷ നൽകാം. 14 ഒഴിവുണ്ട്. തിരുവനന്തപുരം -1, പത്തനംതിട്ട 1, കോട്ടയം 2, ഇടുക്കി 1, എറണാകുളം -1, തൃശൂർ -2, പാലക്കാട് -2, മലപ്പുറം -1, കോഴിക്കോട് -1, കണ്ണൂർ -1, കാസർഗോഡ് -1. ശമ്പള സ്‌കെയിൽ: 19000-43600 (പുതുക്കിയത്). അപേക്ഷകർ 19000-43600 ശമ്പള സ്‌കെയിലിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നവരായിരിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വികസന പരിപാടികളിലും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിലും താല്പര്യവും ആഭിമുഖ്യവും ഉണ്ടായിരിക്കണം.
അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ ജൂലൈ 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.

Leave A Reply