സുസുക്കി ജിക്‌സര്‍ 155 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സുസുക്കി ജിക്‌സര്‍ 155 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈനില്‍ തന്നെ മുന്‍ മോഡലിനേക്കാള്‍ ഏറെ അഗ്രസീവ് ലുക്കിലാണ് വാഹനം എത്തുന്നത്. 

മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് പുതിയ ജിക്‌സറിനെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.

15 എംഎം വീതിയും 5 എംഎം ഉയരവും പുതിയ ജിക്‌സറിന് കൂടുതലുണ്ട്. ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്‌ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി ഏറെ പരിഷികാരങ്ങള്‍ പുതിയ ജിക്‌സറില്‍ അവതരിപ്പിച്ചിട്ടുണ്ട്.

155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 1 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Leave A Reply