വിവാഹശേഷം പ്രളയ ജലത്തിലൂടെ വീപ്പകൊണ്ടുള്ള ചങ്ങാടത്തില്‍ യാത്ര ചെയ്ത് നവദമ്പതികള്‍

അറേറിയ(ബീഹാര്‍): വിവാഹശേഷം പ്രളയ ജലത്തിലൂടെ വീപ്പകൊണ്ടുള്ള ചങ്ങാടത്തില്‍ യാത്ര ചെയ്ത് നവദമ്പതികള്‍. പ്രളയം നേരിടുന്ന ബിഹാറിലെ ഗാര്‍ഹ ഗ്രാമത്തില്‍ നിന്നാണ് ഈ കാഴ്ച. ഗ്രാമത്തിലെ റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ വിവാഹ വേദിയില്‍ നിന്ന് വരന്റെ വീട്ടിലേക്ക് പോകാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെയായി. ഇതോടെയാണ് താത്കാലിക ചടങ്ങാടം നിര്‍മ്മിച്ച് ദമ്പതികളെ ബന്ധുക്കള്‍ അതില്‍ യാത്രയാക്കിയത്.

‘റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.’- വരന്റെ ബന്ധുക്കള്‍ പറഞ്ഞു.

Leave A Reply