പൊലീസിന് നേരെ വ്യാജ തോക്ക് ചൂണ്ടിയ പതിനേഴ് കാരിയെ വെടിവച്ച് കൊന്നു

പൊലീസിന് നേരെ വ്യാജ തോക്ക് ചൂണ്ടിയ 17കാരിയെ വെടിവച്ച് കൊന്നു. യുഎസില്‍ പതിനേഴ്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയിലാണ് പെണ്‍കുട്ടി വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമാകുന്നത്. ഫുള്ളര്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് സംഭവത്തിന്റെ ഗ്രാഫിക് വീഡിയോ പുറത്തിറക്കിയത്. ജൂലൈ 5 നായിരുന്നു സംഭവം.

വെടിയേറ്റ പതിനേഴുകാരി ഹന്ന വില്യംസ് കുഴഞ്ഞുവീഴുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. വ്യാജ തോക്ക് പെണ്‍കുട്ടിയുടെ അരികില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. വെടിവയ്പ് നടന്ന് 90 മിനിട്ടിന് ശേഷം മകളെ കാണാതായ പരിഭ്രമത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പിതാവ് ബെന്‍സണ്‍ വില്യംസ് നടത്തിയ അടിയന്തര കോളിന്റെ ഓഡിയോയും പോലീസ് പുറത്തുവിട്ടു. തന്റെ മകള്‍ അവള്‍ക്ക് തന്നെ ദോഷം വരുത്തുമെന്ന് ഭയമുണ്ടെന്നും പെണ്‍കുട്ടി വിഷാദരോഗിയാണെന്നും വില്യംസ് ഫോണില്‍ പറയുന്നുണ്ട്.

Leave A Reply