മു​ത​ല​യെ അ​ക​ത്താ​ക്കു​ന്ന ഭീ​മ​ൻ പെ​രു​മ്പാ​മ്പ്; അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ

കാന്‍ബെറ: മുതല മാനിനെയും കാട്ടുപോത്തിനെയും മുഴുവനായി തിന്നുന്നത് കണ്ടിട്ടുണ്ടാകാം. എന്നാല്‍ മുതലയെ ജീവനോടെ വിഴുങ്ങുന്ന എന്തെങ്കിലും ജീവിയെ കണ്ടിട്ടുണ്ടോ? എന്നാലിത് ഒരു പാമ്പ് മുതലയെ ജീവനോടെ വിഴുങ്ങിയിരിക്കുന്നു.

വലുപ്പത്തില്‍ ഓസ്ട്രേലിയയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന പെരുമ്പാമ്പാണ് ഒലീവ് പൈത്തണ്‍. ഈ പാമ്പാണ് മുതലയെ വിഴുങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. മാര്‍ട്ടിന്‍ മുള്ളറാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ജി.ജി വൈല്‍ഡ് ലൈഫ് റെസ്‌ക്യു തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ ്ചിത്രങ്ങള്‍ പങ്കുവെച്ചത്.

ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തേ​ക്കാ​ള​ൽ വ​ലി​പ്പ​മു​ള്ള ജീ​വി​ക​ളെ ഒ​ലി​വ് പൈ​ത്ത​ണ്‍ വി​ഴു​ങ്ങാ​റു​ണ്ട്. പാ​മ്പി​ന്‍റെ വാ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ് ഇ​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന​ത്.

Leave A Reply