ഫേസ്ബുക്കിന് 500 കോടി ഡോളറിന്റെ പിഴ

ഫേസ്ബുക്കിന് 500 കോടി ഡോളറിന്റെ പിഴ. ടെക് ലോകത്തെ ഇതുവരെയുളള ഏറ്റവും വലിയ പിഴയാണ് ഇത്. യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് പിഴ വിധിച്ചത്.

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഉപയോക്തതാക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയുമാണ് പിഴയ്ക്ക് കാരണം. 5600 കോടി ഡോളറാണ് ഫേസ്ബുക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

പിഴ ഫേസ്ബുക്ക് ഏറെ നാളുകളായി പ്രതീക്ഷിച്ചിരുന്നതാണ്. അതേസമയം, കമ്മിഷനും ഫേസ്ബുക്കും പ്രതികരിച്ചിട്ടില്ല. 2012ല്‍ ഗൂഗിളിന് ചുമത്തിയ 220 ലക്ഷം ഡോളറായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ് പിഴ.

Leave A Reply