പിണറായി വിജയനെ തെരുവുഗുണ്ടയെന്ന് ആക്ഷേപിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നായിരുന്നു കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞത്. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ. സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ. മുരളീധരനും നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ ഡാഷ് പറഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിട്ടുണ്ടെന്നായിരുന്നു കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞത്.

Leave A Reply