സംസ്ഥാനത്തെ കുട്ടികളിൽ 51ലക്ഷം പേർ പ്രത്യേക ശ്രദ്ധയും സംരംക്ഷണവും ആവശ്യമുള്ളവരെന്നു പഠന റിപ്പോർട്ട്

പാലക്കാട്:  സംസ്ഥാനത്തെ കുട്ടികളിൽ 51ലക്ഷം പേർ പ്രത്യേക ശ്രദ്ധയും സംരംക്ഷണവും ആവശ്യമുള്ളവരെന്നു പഠന റിപ്പോർട്ട്. സാമൂഹിക നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തേ‍ാടെ ചൈൽഡ് ലൈൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിവിധ റിപ്പേ‍ാർട്ടുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. മെ‍ാത്തം 51,18,721 കുട്ടികൾക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. അനാഥർ, ഭിക്ഷാടനം, മാനസിക, ശാരീരിക വൈകല്യമുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരാണിവർ. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കുട്ടികളെയാണ് സിഎൻഎൻപി (ചൈൽഡ് നീഡ് കെയർ ആൻഡ് പ്രൊട്ടക്ഷൻ) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave A Reply