ലോക നഗരങ്ങളിൽ രണ്ടാമത്തെ സുരക്ഷിത നഗരം ദോഹ

ദോഹ: സുരക്ഷിത ലോക നഗരങ്ങളിൽ ദോഹ രണ്ടാം സ്ഥാനത്ത്. ദോഹയ്ക്കാണ് കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള നഗരങ്ങളിലും വ്യക്തിഗത സുരക്ഷ ഏറ്റവും കൂടുതലുള്ള നഗരങ്ങളിലും രണ്ടാം സ്ഥാനം . ജീവിത നിലവാരവും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച നംബിയോ ആഗോള സമാധാന സൂചികയിലാണിത്. 13.11 മാത്രമാണ് ദോഹയിലെ കുറ്റകൃത്യ സൂചിക. സുരക്ഷാ സൂചിക 86.89. കേരളത്തിലെ കൊച്ചി ഉൾപ്പെടെ 338 നഗരങ്ങളാണു സൂചികയിൽ പരിഗണിച്ചിട്ടുള്ളത്. സുരക്ഷിത നഗരങ്ങളുടെ രാജ്യാന്തര പട്ടികയിൽ കൊച്ചി 85ാം സ്ഥാനത്താണ്. സുരക്ഷാ സൂചിക: 66.50, കുറ്റകൃത്യ സൂചിക: 33.50. ഗൾഫ് നഗരങ്ങളിൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം യുഎഇയിലെ അബുദാബിക്കാണ്.

വ്യക്തിഗത സുരക്ഷയിലും കുറ്റകൃത്യങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിലും ദുബായ് 11ാം സ്ഥാനത്താണ്. സൗദി അറേബ്യയിലെ റിയാദ് സുരക്ഷയുടെ കാര്യത്തിൽ 97 ഉം ജിദ്ദ 204ാം സ്ഥാനത്തുമാണ്. ദമാം വ്യക്തിഗത സുരക്ഷയിൽ 227ാം സ്ഥാനത്ത്. കുവൈത്ത് സിറ്റി സുരക്ഷയിൽ 106ാം സ്ഥാനത്ത്. കുവൈത്ത് സിറ്റിയിലെ വ്യക്തിഗത സുരക്ഷാ സൂചിക: 63.04. സൂചിക പ്രകാരം ലോകത്ത് കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതലുള്ളത് ഹോണ്ടുറാസിലെ സാൻ പെഡ്രോ സുല ആണ്. കുറ്റകൃത്യ സൂചിക:85.18, സുരക്ഷാ സൂചിക:14.82. സുരക്ഷാ സൂചിക 80നു മുകളിലും കുറ്റകൃത്യ സൂചിക 20ൽ താഴെയുമുള്ള ലോക നഗരങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്.

Leave A Reply