ശാന്തിവനം; സര്‍ക്കാര്‍ വിമര്‍ശന പോസ്റ്റിന്റെ പേരില്‍ സസ്പെന്‍ഷനിലായ അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണമെന്ന്‍ ഹൈക്കോടതി

കൊച്ചി: ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്  അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എ.പി അനില്‍കുമാറിനെ സസ്പെന്റ് ചെയ്ത എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ജൂണ്‍ മൂന്നാം തിയ്യതിയാണ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ എ.പി അനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്. എം.എല്‍.എ എസ്. ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതരുടെ നടപടി. ഇതിനു മുന്‍പും സര്‍വകലാശാല അനില്‍കുമാറിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. 2018 ആഗസ്റ്റ് 18ന്. ഫേസ്ബുക്ക് കുറിപ്പിട്ടതിനു തന്നെയായിരുന്നു സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനക്കകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചതിനായിരുന്നു നടപടി.

Leave A Reply