കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡിഎന്‍എ ടെസ്റ്റ് പ്രയോഗിക്കാന്‍ കഴിയില്ല; ഹൈക്കോടതി

കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡിഎന്‍എ ടെസ്റ്റ് പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  ഒഴിവാക്കാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ ഡിഎന്‍എ പരിശോധന പറ്റൂ എന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം.

കുട്ടികളുടെ അന്തസ്സും സല്‍പ്പേരും നിലനിര്‍ത്തണം. ഡിഎന്‍എ പരിശോധന അവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. അവരുടെ സ്വകാര്യത കൂടി സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ പരിശോധനയിലൂടെ അവരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിഗമനം.

 

Leave A Reply