മല്‍പെ ബീച്ചില്‍ പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

മംഗളൂരു: മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ കടലില്‍ മുങ്ങിമരിച്ചു. ചന്നപട്ടണം സ്വദേശി ദീപക് (19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.

മഡിക്കേരി, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ദീപക് ഉള്‍പ്പെട്ട 13 അംഗ സംഘം. ഉഡുപ്പിയിലെത്തിയ ഇവര്‍ മല്‍പെ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങാന്‍ ശ്രമിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അധികൃതര്‍ തടഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെയും ലൈഫ് ഗാര്‍ഡ് ജീവനക്കാരുടെയും നിര്‍ദേശം വകവെക്കാതെ കടലില്‍ ഇറങ്ങിയ ദീപക് തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു.

Leave A Reply