ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ 20കാരി കുളത്തിൽ മുങ്ങി മരിച്ചു

കോലാർ:  ഇരുപതുകാരിയായ ബിരുദ വിദ്യാർഥിനി ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കർണാടകത്തിലെ കോലാറിലാണ് അപകടമുണ്ടായത്. മാല എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്.

മാലയുടെ മരണം സംഭവിച്ച ഉടൻ തന്നെ ബന്ധുക്കൾ വിവരം പോലീസിനെ അറിയിക്കാതെ സംസ്‌കാരം നടത്തി. എന്നാൽ പിന്നീട് പോലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‍മോര്‍ട്ടത്തിന് അയച്ചു.

മാല വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച ഫോൺ കുളത്തിൽ നിന്ന് കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആൾമറയുണ്ടായിരുന്നില്ല.  ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തിൽ വീണ് മരിച്ചെന്നാണ് പോലീസ് നിഗമനം. എന്നാൽ മകൾ മകൾ കാലിത്തീറ്റ വാങ്ങാൻ പോയപ്പോൾ കുളത്തിൽ കാൽ വഴുതി വീണതാണെന്നാണ് അച്ഛൻ നൽകിയ മൊഴി.

Leave A Reply