പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം ധരിച്ച് പണം തട്ടല്‍; യുവതിയും കാമുകനും അറസ്റ്റില്‍

ഇന്‍ഡോര്‍: പൊലീസ് ചമഞ്ഞ് വന്‍ കവർച്ച നടത്തിയ സ്ത്രീയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻ‍ഡോറിലാണ് സംഭവം നടന്നത്. പൊലീസ് ഓഫീസറാണെന്ന് പറഞ്ഞ് ആൾക്കാരെ കബളിപ്പിച്ചാണ് സ്ത്രീ മോഷണങ്ങൾ നടത്തിയിരുന്നത്.  കൂടെ അറസ്റ്റിലായ കാമുകന്റെ ഭാര്യ യഥാർഥത്തിൽ പൊലീസ് ഓഫീസറാണ്. മധ്യപ്രദേശ് പൊലീസിൽ ഇൻസ്പക്ടറായ ഭാര്യയുടെ പൊലീസ് യൂണിഫോമാണ് ഇയാൾ കാമുകിക്ക് ധരിക്കാൻ നൽകിയിരുന്നത്.

അറസ്റ്റിലായ സ്ത്രീയുടെ പക്കൽ നിന്നും വ്യാജ പൊലീസ് ഐഡന്റിറ്റി കാർഡും പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

Leave A Reply