ഉറിയടിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

എ ജെ വർഗീസ്‌ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉറിയടി’. ചിത്രത്തിൽ ശ്രീനിവാസൻ , സിദ്ധിഖ്‌, ശ്രീജിത്‌ രവി , ഇന്ദ്രൻസ്‌, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. മാനസയുടെ സ്റ്റിൽ ആണ് പുറത്തിറങ്ങിയത്. ഇഷാൻ ദേവ്‌ സംഗീതം നിർവ്വിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ അനിൽ പൻച്ചൂരാൻ, ഹരിനാരായണൻ എന്നിവർ ചേർന്ന് എഴുതുന്നു. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ ജെ വർഗീസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മനസായാണ് ചിത്രത്തിലെ നായിക.

Leave A Reply